Wednesday, 16 October 2019

വീടിനു ചുറ്റും വളർത്തേണ്ട ചെടികൾ

വീടിന്റെ ചുറ്റും വളർത്തേണ്ട ചെടികൾ
ഐശ്വര്യപൂർണ്ണമായ ജീവിതം ലഭ്യമാക്കാൻ വീടിനും ചുറ്റും ചില ചെടികൾ വളർത്തണം എന്ന് വാസ്തു ശാസ്ത്രം അനുശാസിക്കുന്നു

തെക്ക്
കവുങ്ങ്, പുളി, അത്തി

തെക്ക്- കിഴക്ക് (അഗ്നി കോൺ)
തുളസി, മുള, മണി പ്ലാൻറ്

വടക്ക്
മാവ്, പുന്ന, ഇത്തി

പടിഞ്ഞാറ്
തെങ്ങ്, അരയാല്, ഏഴിലം പാല

കിഴക്ക്
പ്ലാവ്, പേരാല്, പൂവിലഞ്ഞി, നെല്ലി- (രണ്ടണ്ണം)

വടക്ക് - കിഴക്ക് ( ഈശാന കോൺ)
തുളസിയും മഞ്ഞളും, കൂവളം

മറ്റു ചെടികൾ
കുമിഴ്, കടുവാക്കം, കടുക്ക, കൊന്ന, ദേവതാരം, ചന്ദനം, പുന്ന, ചെമ്പകം, വേങ്ങ ,പിച്ചകം, വെററില -

Note: - അരയാൽ, ഇത്തി, പേരാൽ എന്നിവയ്ക്ക് പറഞ്ഞദിക്കിൽ മാത്രമേ നടാവൂ - അല്ലങ്കിൽ ദോഷകരമാണ്

നടാൻ പാടില്ലാത്ത ചെടികൾ
കാഞ്ഞിരം, ചേറ്, വയങ്കതാവ്, നരവുരി ,താനി ,കള്ളിപ്പാല, പിശാച വൃക്ഷം,എരുമക്കല്ലി, വേപ്പ്

Note: - മുരിങ്ങ പറമ്പിന്റെ അതിർത്തിയിൽ മാത്രമേ മാത്രമേ നടാൻ പാടുള്ളൂ



Saturday, 12 October 2019

സന്താനഗോപാല വൃതം

സന്താനഗോപാലവ്രതം-13 ഒക്ടോബർ 2019

സല്‍ സന്താനപ്രാപ്തിക്കു മാത്രമുള്ളതല്ല സന്താനഗോപാലവ്രതം. സന്താനങ്ങളുടെ ദീര്‍ഘായുസ്സിനും വിദ്യാഭിവൃധിക്കും സര്‍വ ഐശ്വര്യത്തിനും സ്വഭാവമഹിമയ്ക്കും സന്താനഗോപാലവ്രതം അനുഷ്ടിക്കുന്നത് വളരെ ഗുണകരമാണ്.സന്താനഭാഗ്യം ഇല്ലാത്തവര്‍ സന്താനഗോപാല മന്ത്രം 41 തവണ വ്രതാനുഷ്ടാന സഹിതം ഭക്തിപൂര്‍വ്വം ജപിച്ചാല്‍ സന്താനഭാഗ്യം നിശ്ചയമാണ്.
മക്കളുടെ സ്വഭാവമഹിമയ്ക്കും ദീര്‍ഘായുസ്സിനും വിദ്യാഭിവൃദ്ധിക്കും മാതാപിതാക്കള്‍ സന്താന ഗോപാലവ്രതം അനുഷ്ടിക്കുന്നത് ഉപയുക്തമാകും.
തലേദിവസം ഒരിയ്ക്കലൂണ്. വ്രതദിവസം ഉപവാസം. സാധിക്കാത്തവര്‍ക്ക് ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനശേഷം ഒരിയ്ക്കലൂണ് ആകാം. വൈകിട്ട് ധാന്യഭക്ഷണം ഒഴിവാക്കുക. സന്താനഗോപാലമന്ത്രം, വിദ്യാരാജഗോപാല മന്ത്രം എന്നിവ 41 ഉരു വീതംജപിക്കുക.

ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും

1. ആയുര്‍ ഗോപാലം
            " ദേവകീ സുത ഗോവിന്ദ:
              വാസുദേവോ ജഗല്‍പ്പതേ
              ദേഹി മേ ശരണം കൃഷ്ണ
              ത്വാമഹം ശരണം ഗത:"

ഫലം: ദീര്‍ഘായുസ്

2. സന്താന ഗോപാലം
            " ദേവകീ സുത ഗോവിന്ദ:
              വാസുദേവോ ജഗല്‍പ്പതേ
              ദേഹി മേ തനയം കൃഷ്ണ:
              ത്വാമഹം ശരണം ഗത:"

ഫലം: സന്താന ലബ്ധി, വിദ്യാഭ്യാസ പുരോഗതി

3. രാജ ഗോപാലം
            " കൃഷ്ണ കൃഷ്ണ! മഹയോഗിന്‍
              ഭക്താനാമഭയം കര
              ഗോവിന്ദ: പരമാനന്ദ:
              സര്‍വ്വം മേ വശമാനയ"

ഫലം: സമ്പല്‍ സമൃദ്ധി, വശ്യം

4. ദശാക്ഷരീ ഗോപാലം
            " ഗോപീ ജനവല്ലഭായ സ്വാഹ"

ഫലം: അഭീക്ഷ്ട സിദ്ധി.

  5. വിദ്യാ ഗോപാലം
            " കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ
              സര്‍വജ്ഞത്വം പ്രസീദ മേ
              രമാ രമണ വിശ്വേശ :
              വിദ്യാമാശു പ്രയച്ഛ മേ"

ഫലം : വിദ്യാലാഭം

6. ഹയഗ്രീവ ഗോപാലം
            " ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
              സര്‍വ വാഗീശ്വരേശ്വര
              സര്‍വ വേദമയ: ചിന്ത്യ:
              സര്‍വ്വം ബോധയ ബോധയ "

ഫലം: സര്‍വ ജ്ഞാന ലബ്ധി

7. മഹാബല ഗോപാലം
             "നമോ വിഷ്ണവേ സുരപതയെ
              മഹാ ബലായ സ്വാഹ"

ഫലം : ശക്തിവര്‍ധന

8. ദ്വാദശാക്ഷര ഗോപാലം

             "ഓം നമോ ഭഗവതേ
             വാസുദേവായ "
(കടപ്പാട്)